

മെറ്റീരിയ മെഡിക്ക വകുപ്പ്
മെറ്റീരിയ മെഡിക്ക ഹോമിയോപതിയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഒരു വിഷയമാണ്. ഹോമിയോപതി ഔഷധങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രധാന വിഭാഗമാണിത്.
തിരുവനന്തപുരം ഗവൺമെൻ്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിലെ മെറ്റീരിയ മെഡിക്ക വകുപ്പ് തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഒ.പി. ക്ലിനിക്കുകൾ നടത്തുന്നു.
പ്രത്യേക ഒപികൾ
തൈറോയ്ഡ് ഒപി

പീഡിയാട്രിക് ഒപി

സ്റ്റാഫ്



അധ്യാപകരുടെ വിവരങ്ങൾ
പേര് | തസ്തിക |
|---|---|
ഡോ. നിമ്മിമോൾ കെ എൽ | പ്രൊഫസറും വകുപ്പ് മേധാവിയും |
ഡോ. നിഷ എം. | പ്രൊഫസർ |
ഡോ. ബീന ദാസ് ടി ആർ | പ്രൊഫസർ (CAP) |
ഡോ. സ്മിത കെ വി | അസോസിയേറ്റ് പ്രൊഫസർ |
ഡോ. അനുപമ യു | അസോസിയേറ്റ് പ്രൊഫസർ |
ഡോ. ദിവ്യ ദിവാകർ | അസിസ്റ്റൻ്റ് പ്രൊഫസർ |
ഡോ. ബിഞ്ചു എ മുരളി | അസിസ്റ്റൻ്റ് പ്രൊഫസർ |
ഡോ. ജിതിൻ രാജൻ | അസിസ്റ്റൻ്റ് പ്രൊഫസർ |









സെമിനാർ – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഹോമിയോപ്പതിയും – ഒരു റിപ്പോർട്ട് (നടത്തിയത്: 26/07/2024).
ഹോമിയോപതിയിലെ കൃത്രിമ ബുദ്ധി (Artificial Intelligence – AI) എന്ന വിഷയത്തെ ആസ്പദമാക്കി മെറ്റീരിയ മെഡിക്ക വകുപ്പ് 2024 ജൂലൈ 26-ന് ഒരു സെമിനാർ സംഘടിപ്പിച്ചു. ഹോമിയോപ്പതി രംഗത്തെ ആധുനിക കാലഘട്ടത്തിലെ പ്രമുഖരിൽ ഒരാളായ ഡോ. ജവഹർ ഷാ ആണ് സെമിനാർ നയിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ കേസുകൾ ചികിത്സിക്കുന്നതിലുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇത് പങ്കെടുത്ത അധ്യാപകർക്കും പി.ജി. വിദ്യാർത്ഥികൾക്കും പുതിയ സാധ്യതകൾ തുറന്നുകാട്ടി.
വിവിധ കേസുകളിൽ ചില ഹോമിയോപതി ഔഷധങ്ങൾ എങ്ങനെ പ്രയോഗിക്കാം എന്നതിനെക്കുറിച്ചുള്ള അറിവുകളും അദ്ദേഹം പങ്കുവെച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി സംയോജിപ്പിച്ച പുതിയൊരു സോഫ്റ്റ്‌വെയറിൻ്റെ തൽസമയം പ്രദർശനവും അദ്ദേഹം നടത്തി. ഒരു വ്യക്തിയുടെ പശ്ചാത്തലത്തിൽ മറഞ്ഞിരിക്കുന്ന പ്രധാന വികാരങ്ങൾ കണ്ടെത്താനും അതുവഴി അനുയോജ്യമായ സിമിലിമം (Similimum) തിരഞ്ഞെടുക്കുന്നതിനും ഈ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
സെമിനാർ അവസാനഘട്ടത്തിൽ തത്സമയ ചോദ്യോത്തരങ്ങളോടുകൂടിയ ഒരു സംവേദനാത്മക സെഷനും നടന്നു. വിജയികൾക്ക് ഹോംപാത്ത് (Hompath) സോഫ്റ്റ്‌വെയർ സൗജന്യമായി ലഭിക്കുകയും ചെയ്തു.




പ്രസിദ്ധീകരണം
“ശ്രാവ്യ ഇ.എൻ.ടി. ഒ.പി.യുടെ വിജയഗാഥ സാധാരണ ക്ലിനിക്കൽ അവസ്ഥകളും പരിശോധനകളും. എന്ന പേരിലുള്ള ഇ.എൻ.ടി. ഹാൻഡ്ബുക്ക്
അടിസ്ഥാന സൗകര്യങ്ങൾ
വകുപ്പിന് പ്രത്യേകമായി വകുപ്പ് മേധാവിയുടെ മുറിയും (HOD റൂം), സ്റ്റാഫ് റൂമും, യു.ജി. & പി.ജി. ലൈബ്രറിയും, പി.ജി. മുറിയും, മ്യൂസിയവും, ഡെമോൺസ്ട്രേഷൻ റൂമും, എല്ലാ സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്.
ക്ലിനിക്കൽ പോസ്റ്റിംഗ്
യു.ജി., പി.ജി. വിദ്യാർത്ഥികൾക്കായി ദിവസേന ഒ.പി. (OP) & ഐ.പി. (IP) പോസ്റ്റിംഗ് ഉണ്ടായിരിക്കും. പൊതുവായ ഒ.പി.യ്ക്ക് പുറമെ, വകുപ്പിന് കീഴിൽ 3 സ്പെഷ്യൽ ഒ.പി.കൾ കൂടി പ്രവർത്തിച്ചുവരുന്നു.
ഗവേഷണ ഒ.പി
1.ചെവി, മൂക്ക്, തൊണ്ട വിഭാഗം ഒ.പി.ഡി. (ഇ.എൻ.ടി. ഒ.പി.ഡി.) : തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ
2. തൈറോയ്ഡ് സ്പെഷ്യൽ ഒ.പി. :
എല്ലാ ചൊവ്വാഴ്ചകളിലും
3. ന്യൂറോ ഡെവലപ്മെന്റ് ഒ.പി. :
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ
ന്യൂറോ ഡെവലപ്മെൻ്റ് ഒ.പി.യുടെ ഭാഗമായി സഹായക ചികിത്സകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടത്തുന്നു.
പ്രത്യേക ഒപികൾ
ചെവി - മൂക്ക് - തൊണ്ട വിഭാഗം രോഗങ്ങളുടെ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാദ്ധ്യത മനസ്സിലാക്കി, തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാറ്റീരിയ മെഡിക്ക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെവി-മൂക്ക്-തൊണ്ട സ്പെഷ്യൽ ഒ.പിയിൽ ആധുനിക മെഡിക്കൽ സാങ്കേതിക വിദ്യകളുടെ പിന്താങ്ങലോടെൊപ്പം ഹോമിയോപ്പതിക് മരുന്നുകൾ ഉപയോഗിച്ച് എല്ലാ തരത്തിലുള്ള ചെവി-മൂക്ക്-തൊണ്ട രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നു. ചെവി-മൂക്ക്-തൊണ്ട നടപടിക്രമങ്ങൾ നടത്തുന്നതിനായി Compacta IV മോഡൽ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളാൽ സജ്ജീകരിച്ച ചെവി-മൂക്ക്-തൊണ്ട ഒ.പി ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ, റൈനോസ്കോപ്പി (Rhinoscopy), ലാറിംഗോസ്കോപ്പി (Laryngoscopy), ഓട്ടോ എൻഡോസ്കോപ്പി (Otoendoscopy) എന്നീ ചെവി, മൂക്ക്, തൊണ്ട എൻഡോസ്കോപ്പി പരിശോധനകൾ നടത്തുന്നതിനായി ഒരു കൺസൾട്ടൻ്റ് സർജൻ്റെ സേവനവും ലഭ്യമാണ്. ഇതിനുപുറമേ, മികച്ച രീതിയിൽ സജ്ജീകരിച്ച് ശബ്ദരഹിത (Sound – proof) പരിശോധനാ മുറിയും, കൺസൾട്ടൻ്റ് ഓഡിയോളജിസ്റ്റിൻ്റെ സേവനവും ലഭ്യമാണ്. ഇവരുടെ നേതൃത്വത്തിൽ പ്യൂർടോൺ ഓഡിയോമെട്രി (PTA), ടിംപാനോമെട്രി (Tympanometry), ഓട്ടോ അക്കൗസ്റ്റിക് എമിഷൻ (OAE) എന്നീ ശ്രവണ പരിശോധനകൾ നടത്തുന്നു. സംസാര-ഭാഷാ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി സ്പീച്ച് തെറാപ്പിസ്റ്റിൻ്റെ സേവനവും ലഭ്യമാക്കി സ്പീച്ച് തെറാപ്പി നൽകുന്നു.
ഈ ആധുനിക സാങ്കേതിക വിദ്യകളെ ഹോമിയോപ്പതിക് ചികിത്സയുമായി സംയോജിപ്പിച്ച് വിവിധ ഇ.എൻ.ടി രോഗങ്ങൾ കൃത്യമായി രോഗനിർണ്ണയം ചെയ്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സൗജന്യ ചികിത്സ വിജയകരമായി നൽകി വരുന്നു. കൂടാതെ ഈ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (PG), ഇൻ്റേണുകൾ, ബിരുദ വിദ്യാർത്ഥികൾ (UG) എന്നിവർക്കായി ക്ലിനിക്കൽ പരിശീലനവും അനുഭവപരിചയവും നൽകുന്നു. ഇത് അവരുടെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും മെഡിക്കൽ പാഠ്യപദ്ധതിയനുസൃതമായ പരിശീലനം നേടുന്നതിനും സഹായകമാണ്.