അഡ്വാൻസ്ഡ് റിസർച്ച് ലബോറട്ടറി, ഡിപ്പാർട്ട്മെൻറൽ റിസർച്ച് വിംങ്

      ഹോമിയോപ്പതി മേഖലയിലെ ആധുനിക ഗവേഷണത്തിന് ഉതകുന്ന അത്യാധുനിക സൗകര്യങ്ങളും, ഗവേഷണ ലബോറട്ടറിയും സജ്ജമാക്കുന്നതിനുവേണ്ടി 2017-ൽ തിരുവനന്തപുരം ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ആരംഭിച്ച സംരംഭമാണ് അഡ്വാൻസ്ഡ് റിസർച്ച് ലബോറട്ടറി. ഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിത്തറ വിപുലീകരിക്കുന്നതിനുവേണ്ടി, ഗവേഷണങ്ങൾക്ക് സഹായകമായ നാനാവിധങ്ങളായ ശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗവേഷണപരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് അഡ്വാൻസ്ഡ് റിസർച്ച് ലബോറട്ടറി ഊന്നൽ നൽകുന്നത്. ഹോമിയോപ്പതി വിദ്യാഭ്യാസ മേഖലയിൽ ആധുനിക ഗവേഷണ പദ്ധതികൾക്ക് രൂപം നൽകുന്നതിനും, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി അഡ്വാൻസ്ഡ് റിസർച്ച് ലബോറട്ടറി സജ്ജമാണ്.

 

സ്റ്റാഫ്

  1. കോഡിനേറ്റർ                            - ഡോ. പ്രദീപ് കുമാർ കെ.
  2. സീനിയർ സയൻറിസ്റ്റ്                - ഡോ. നിർമ്മൽ ഘോഷ് ഒ.എസ്.
  3. ടെക്നിക്കൽ അസിസ്റ്റൻറ്             - അർച്ചന ജെ.ആർ.