ഫാര്‍മസി ഡിപ്പാര്‍ട്ട്മെന്‍റ്

      ഒന്നാം വര്‍ഷ ബി.എച്ച്.എം.എസ് കോഴ്സില്‍ പഠിക്കുവാനുള്ള വിഷയമാണ് ഹോമിയോപ്പതിക് ഫാര്‍മസി. അതില്‍ ഹോമിയോപ്പതിക് മരുന്നുകളുടെ ശേഖരണം, ഉത്പാദനം ഗുണനിലവാര പരിശോധന ഇവയുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ എന്നിവ അടങ്ങിയിരിയ്ക്കുന്നു.

     ഈ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഒരു പ്രൊഫസര്‍, ഒരു അസോസിയേറ്റ് പ്രൊഫസര്‍/റീഡര്‍, ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍/ലക്ചറര്‍, ഒരു സ്പെസിമെന്‍ കളക്ടര്‍ എന്നിവരാണുള്ളത്. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ആവശ്യമായ ഫാര്‍മസിയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യഘടകങ്ങളൂം ഇവിടെ സജ്ജമാണ്. ആധുനിക ഉപകരണങ്ങളായ ഓട്ടോമാറ്റിക് സക്ക്ഷന്‍ ട്രയിറ്റുറേഷന്‍ തുടങ്ങിയവയ്ക്കുള്ള ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

      സസ്യജന്തു ധാതുഗണങ്ങളില്‍പ്പെട്ട വിവിധതരം സ്പെസിമെനുകള്‍ പല രീതിയിലായി സൂക്ഷിച്ചിട്ടുള്ള ഒരു മ്യൂസിയം ഡിപ്പാര്‍ട്ട്മെന്‍റിനുണ്ട്. ഹോമിയോ മരുന്നുകളുടെ ഉത്പാദനത്തിനുപയോഗിക്കുന്നതും കേരളത്തില്‍ കണ്ടുവരുന്നതുമായ നൂറിലധികം ഔഷധ സസ്യങ്ങള്‍ അടങ്ങുന്ന ഒരു ഔഷധോദ്ധ്യാനം (ഗ്രീന്‍ ഹൗസ്) ഡിപ്പാര്‍ട്ട്മെന്‍റിനു കീഴിലുണ്ട്.

      എല്ലാ വര്‍ഷവും 1-ാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്‍റെ ഭാഗമായി മരുന്നുകളുടെ ഉത്പാദനവും ഗുണനിലവാരവും വിതരണവും സ്തുത്യര്‍ഹമായ രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആലപ്പുഴ ജില്ലയിലെ ഹോംകോയിലേയ്ക്ക് പഠനയാത്ര സംഘടിപ്പിക്കാറുണ്ട്.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സി.സി.പി (ഹോമിയോ)

      ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2015 മുതല്‍ ഈ കോളേജില്‍ നടത്തിവരുന്നു. ഇതില്‍ 50 വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നടത്തിവരുന്നത്. എസ്.എസ്.എല്‍.സി/തത്തുല്യമായ കോഴ്സുകളില്‍ മിനിമം 50% മാര്‍ക്കാണ് ഈ കോഴ്സിന്‍റെ പ്രവേശന യോഗ്യത. ഇതില്‍ 10% സീറ്റുകള്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ യോഗ്യരായ ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു.

   സി.സി.പി കോഴ്സിന് പ്രത്യേകമായ ക്ലാസ്മുറി, ആവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍, മ്യൂസിയം എന്നിവ ഒരുക്കിയിട്ടുണ്ട്. ഫാര്‍മസി വിഭാഗം മേധാവിയാണ് ഇതിന്‍റെ കോഴ്സ്-കോ-ഓര്‍ഡിനേറ്റര്‍.

      ഈ കോഴ്സിന്‍റെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി - അഞ്ച് പേപ്പറുകള്‍ - അഞ്ച് അദ്ധ്യാപകരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാറുണ്ട്. ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്ക് തിയറി ക്ലാസ്സുകള്‍, പ്രാക്ടിക്കലുകള്‍, ക്ലിനിക്കല്‍ പരിശീലനം എന്നിവ നടത്തിവരുന്നു.

      ഈ വിദ്യാര്‍ത്ഥികള്‍ക്ക് ആലപ്പുഴയിലെ ഹോംകോയില്‍ പതിനഞ്ച് ദിവസം, ഫാര്‍മസിയുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും അതുപോലെ ഹോമിയോപ്പതിക് ഡയറക്ടറേറ്റിന്‍റെ കീഴിലുള്ള ആശുപത്രികള്‍/ഡിസ്പെന്‍സറികള്‍ എന്നിവയില്‍ രോഗീപരിചരണത്തിലും മരുന്നു വിതരണത്തിലുമുള്ള പ്രായോഗിക പരിശീലനവും നല്‍കി വരുന്നു.